പി. ജി. ഡോക്ടർമാരുടെ സമരം പിൻവലിച്ചു
ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീുമാനമായത്
തിരുവനന്തപുരം: സംസ്ഥാനത്തെ പി. ജി. ഡോക്ടർമാർ ഇന്ന് ആരംഭിക്കാനിരുന്ന സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നോൺ അക്കാദമിക് ജൂനിയർ റെസിഡൻ്റ്സ് ഡോക്ടേർസിനെ നിയമിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. നിയമനം രണ്ടു ദിവസത്തിനുള്ളിൽ തന്നെ നടത്താമെന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടർമാരുടെ ആവശ്യം ന്യായമാണെന്നും സർക്കാർ ഡോക്ടർമാർക്ക് ഒപ്പമുണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

