headerlogo
recents

മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ ബാധിതൻ ആശുപത്രി വിട്ടു

നഗര സഭ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു

 മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ ബാധിതൻ ആശുപത്രി വിട്ടു
avatar image

NDR News

09 Dec 2021 09:21 AM

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി ആശുപത്രി വിട്ടു. ഡോംബിവ്‌ലി നിവാസിയാണ് അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്.     

       നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33കാരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സാമ്പിളുകൾ കസ്തൂർബ ആശുപത്രിയുടെ പുതിയ ജീനോം സീക്വൻസിംഗ് ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയക്കുകയായിരുന്നു. തുടർന്നാണ് ഇയാൾക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുകയായിരുന്നു.

       നഗരസഭ കോവിഡ് കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗിക്ക് പ്രത്യേക രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

NDR News
09 Dec 2021 09:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents