ഹെലികോപ്റ്റർ അപകടം, തകർന്ന ഹെലികോപ്റ്ററിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
സ്ഥലത്ത് വ്യോമസേന പരിശോധന തുടരുന്നു

കൂനൂർ: കൂനൂരിൽ ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ തകർന്ന കോപ്റ്ററിൻ്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. സ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയോടെയുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത് അപകടത്തിൽ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപും പ്രാണൻ വെടിഞ്ഞു. അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
കാട്ടേരി ഫാമിന് സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂർ സുലൂർ വ്യോമസേനാ താവളത്തിൽ നിന്നും ഊട്ടിയിലെ വെല്ലിങ്ടൻ കൻ്റൊവ്മെൻ്റിലേക്ക് പുറപ്പെട്ട കോപ്റ്ററാണ് ലക്ഷ്യസ്ഥാനത്തിനു തൊട്ടു മുന്നേ തകർന്നുവീണത്.