headerlogo
recents

ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

പമ്പയിൽ സ്നാനത്തിനും ബലിതർപ്പണത്തിനും അനുമതി

 ശബരിമലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
avatar image

NDR News

11 Dec 2021 10:15 AM

പത്തനംതിട്ട: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായത്.

       ഇതിൻ്റെ ഭാഗമായി പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറന്നുകൊടുക്കും. രാത്രി തങ്ങാനും അനുമതിയുണ്ട്. പമ്പാ സ്നാനം നടത്തുന്നതിനും ബലി തർപ്പണത്തിനും അനുമതി നൽകി.

      പരമ്പരാഗത പാതയിലൂടെയുള്ള തീർത്ഥാടനവും അനുവദിക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ സജ്ജമാക്കരിച്ചിട്ടുണ്ട്. കൂടാതെ സന്നിധാനത്ത് രാത്രി തങ്ങാനുള്ള അനുവാദവും നൽകി. ഇതിനായി 500 മുറികൾ കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു.

        പമ്പാ സ്നാനം നടത്തുന്നതിനും ബലിതർപ്പണത്തിനും അനുമതി നൽകിയെങ്കിലും ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടം അന്തിമ തീരുമാനമെടുക്കും. ജില്ലാ കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തും.

NDR News
11 Dec 2021 10:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents