നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിൽ ഇടിച്ചു കയറി; ഡ്രൈവർക്കും തൊഴിലാളിക്കും ദാരുണാന്ത്യം
മട്ടന്നൂർ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

മട്ടന്നൂർ: മട്ടന്നൂരിൽ ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ച് കയറി ഡ്രൈവറും ലോഡിംഗ് തൊഴിലാളിയും മരിച്ചു. ഡ്രൈവർ വിളമന ഉദയഗിരി സ്വദേശി അരുൺകുമാർ എന്ന അജിയും ലോഡിംഗ് തൊഴിലാളിയായ വിളമന അമ്പലത്തട്ട് സ്വദേശി രവീന്ദ്രനുമാണ് അപകടത്തിൽ മരിച്ചത്.
ഇരിട്ടി ഭാഗത്തു നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ചെങ്കല്ല് കയറ്റിയ മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി മട്ടന്നൂരിൽ റോഡരികിലെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
മട്ടന്നൂരിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രെയിനിൻ്റെ സഹായത്തോടെയാണ് വാഹനം മാറ്റി ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.