headerlogo
recents

കേരളത്തിൽ ആറു വർഷമായി നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടിയില്ലെന്ന് മന്ത്രി ജി. ആർ. അനിൽ

സാധാരണക്കാരെ വിലക്കയറ്റം ബാധിക്കാതിരിക്കാൻ വേണ്ട നടപടികൾ നടത്തുമെന്നും മന്ത്രി

 കേരളത്തിൽ ആറു വർഷമായി നിത്യോപയോഗ സാധനങ്ങൾക്ക് വില കൂട്ടിയില്ലെന്ന് മന്ത്രി ജി. ആർ. അനിൽ
avatar image

NDR news

12 Dec 2021 01:27 PM

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു നിത്യോപയോഗ സാധങ്ങള്‍ക്കും വില കൂട്ടിയിട്ടില്ലെന്ന്‌ ഭക്ഷ്യ മന്ത്രി ജി. ആർ. അനില്‍. അതേസമയം 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് മാര്‍ക്കറ്റിനേക്കാള്‍ 60 ശതമാനത്തോളം വില കുറച്ചാണ് സപ്ലൈകോ വില്‍ക്കുന്നത്.

       മാവേലി സ്റ്റോറുകളില്‍ കഴിഞ്ഞ ഒരാഴ്ചത്തെ വില്‍പന 50 ലക്ഷമാണെന്നും മന്ത്രി പറഞ്ഞു. സപ്ലൈക്കോയുടെ വില്‍പ്പനയുടെ 80 ശതമാനവും സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണെന്നും മന്ത്രി പറഞ്ഞു.

       ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനായി തുടർന്നും സപ്ലൈക്കോകളെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ വേണ്ട ഇടപെടലുകൾ സര്‍ക്കാര്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NDR news
12 Dec 2021 01:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents