മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ല
നിലവിൽ ഒരു ഷട്ടർ ഉയർത്തിയിട്ടുണ്ട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. 142 അടിയായാണ് നിലവിലെ ജലനിരപ്പ്. ഒരു ഷട്ടറിലൂടെ 144 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നുണ്ട്. 1200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.7 അടിയായി. 2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പ് താഴ്ന്നുതുടങ്ങിയതിനാല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ അടച്ചു.

