headerlogo
recents

പേരാമ്പ്രയില്‍ പ്രമേഹ രോഗികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

ഡോ. ഒ. മുഹമ്മദ്ഫൗണ്ടേഷന്‍ കോഴിേക്കോട് ഇഖ്റഅ ആശുപത്രിയുമായി സഹകരിച്ചാണ് പ്രമേഹ രോഗ സൂപ്പര്‍സ്പെഷ്യാലിറ്റിക്യാമ്പ് സംഘടിപ്പിച്ചത്

 പേരാമ്പ്രയില്‍ പ്രമേഹ രോഗികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി
avatar image

NDR News

13 Dec 2021 03:58 PM

 

പേരാമ്പ്ര:പേരാമ്പ്രയില്‍ ഡോ. . മുഹമ്മദ്ഫൗണ്ടേഷന്‍ കോഴിേക്കോട് ഇഖ്റഅ ആശുപത്രിയുമായി സഹകരിച്ച് പ്രമേഹ രോഗ സൂപ്പര്‍സ്പെഷ്യാലിറ്റിക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര എം.എല്..,ടി.പി രാമകൃഷ്ണന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രമേഹം രോഗം കൊണ്ട് കഷ്ടപ്പെടുന്ന രോഗികള്‍ക്കായി നടത്തിയ ക്യാമ്പിന് മുന്നോടിയായി രക്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

     ഉദ്ഘാടന ചടങ്ങില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഷജീം ആധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ സല്‍മ , ടി.കെ. ഇബ്രാഹിം മാസ്റ്റര്‍, .കെ. തറുവൈ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.പി.ടി. അബ്ദുല്‍ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. .വി. ആനന്ദ് നന്ദിയും പറഞ്ഞു.

     ക്യാമ്പിന് ലത്വീഫ് ആമിനാസ്, എന്‍.പി. സുധീഷ്, കെ.വി. മജീദ് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ കല്ലോട്, മുഹമ്മദ് ഷാഹി, ടി. സലീം, റഷീദ് ,അഞ്ജു സത്യന്‍, സുഹറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇഖ്റഅ ആശുപത്രിയിലെ പ്രമേഹ രോഗ വിദഗ്ദന്‍ ഡോ.സുരേഷ് കുമാര്‍ ബോധവത്ക്കരണ ക്ലാസ് നല്‍കി.ഡോ. പ്രദോഷ് ഗംഗാധരന്‍, ഡോ. അസ്‍ലം ഫാറൂഖ്, ഡോ. ത്വയ്യിഫ്, ഡോ. ഷജീം എന്നിവര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയിച്ചു.

NDR News
13 Dec 2021 03:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents