ഒമിക്രോൺ വകഭേദം വ്യാപനശേഷി ഏറിയത്- ലോകാരോഗ്യ സംഘടന
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഒമിക്രോൺ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.
കർണാടകയിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും പഞ്ചാബിലും കേരളത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 38 ആയി. രാജ്യത്ത് 140 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.