ഹെലികോപ്റ്റർ അപകടം ; ഒടുവിൽ വരുൺ സിംഗും വിടവാങ്ങി
വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്
ബാംഗ്ലൂർ: കൂനൂരിലുണ്ടായ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്‌റ്റൻ വരുൺ സിംഗും വീരചരമം പ്രാപിച്ചു. ബാംഗ്ലൂരിലെ വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സ്ഥിരീകരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
ഈ മാസം എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്‌റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപ് ഉൾപ്പെടെ 13 പേരാണ് വീരചരമം പ്രാപിച്ചത്.
ഗുരുതര പരുക്കുകളോടെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ക്യാപ്‌റ്റൻ വരുൺ സിങിനെ ആദ്യം വെല്ലിങ്‌ടണിലെ സൈനിക ആശുപത്രിയിലും പിന്നീട് ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

