headerlogo
recents

രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 8 പേർക്ക് പുതുതായി രോഗബാധ

 രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നു
avatar image

NDR News

15 Dec 2021 09:45 AM

മുംബൈ: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മാത്രം എട്ട് പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.

മുംബൈയിൽ നിന്നുള്ള ഏഴ് പേർക്കും വസായ് വിരാറിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഓമിക്രോൺ ബാധിച്ചവരുടെ ആകെ എണ്ണം 28 ആയി.

     എന്നാൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് ഉടൻ വിതരണം ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുഴുവൻ പേർക്കും രണ്ടു ഡോസ് വാക്സീൻ നൽകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിലാണ് വ്യക്തമാക്കിയത്. രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും മൂന്നാം ഡോസ് നൽകണമെന്ന് നിർദേശിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

NDR News
15 Dec 2021 09:45 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents