headerlogo
recents

പി. ജി. ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു

ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ തിരികെ ജോലിയിൽ പ്രവേശിക്കും

 പി. ജി. ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു
avatar image

NDR News

16 Dec 2021 09:42 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പി. ജി. ഡോക്ടർമാർ നടത്തിവന്ന സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിലെ ജോലിയിൽ തിരികെ പ്രവേശിക്കും. എന്നാൽ മറ്റു വിഭാഗങ്ങളിലെ ജോലി ബഹിഷ്കരണം തുടരും. സർക്കാരുമായി നടത്തിയ ചർച്ചയിൽ അനുഭാവ പൂർവ്വമായ നിലപാട് സ്വീകരിച്ചതാണ് ഇളവുകൾ നൽകാൻ കാരണമായത്. 

       തങ്ങളുടെ ആവശ്യങ്ങളോട് ആരോഗ്യമന്ത്രി അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് കെ. എം. പി. ജി. എ. അറിയിച്ചു.

       അതേസമയം ഹൗസ് സർജൻമാർ സമരത്തിന് പ്രഖ്യാപിച്ചിരുന്ന പിന്തുണ പിൻവലിച്ചു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും സമരം പിൻവലിക്കാത്തതിനാലാണ് പിന്തുണ പിൻവലിച്ചത്.

NDR News
16 Dec 2021 09:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents