രക്തം വരാതെ കൊല്ലണമെന്ന് മന്ത്രവാദി; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു
കുഞ്ഞിനെ കൊലപ്പെടുത്തിയത് മുത്തച്ഛന്റെ അസുഖം മാറാന്‍

ചെന്നൈ: രക്തം വരാതെ കൊല്ലണമെന്ന് മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു. തമിഴ്നാട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. മുത്തച്ഛന്റെ അസുഖം മാറാനായി മന്ത്രവാദി നിർദേശിച്ചതിനെ തുടർന്നാണ് ഈ അരുംകൊല നടത്തിയത്.
നസ്‌റുദ്ദിന്‍- സാലിഹ ദമ്പതികളുടെ കുഞ്ഞാണ് കൊലപ്പെട്ടത്. നസ്റുദ്ദിന്റെ അമ്മാവനായ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെ അസ്റുദ്ദിന്റെ ഭാര്യ ഒരു മുസ്ലിം മന്ത്രവാദിയെ കാണുകയായിരുന്നു. ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
അമ്മയുടെ അടുത്ത് കിടന്ന കുഞ്ഞിനെ രാത്രി അസ്രുദ്ദിന്റെ ഭാര്യ തട്ടിക്കൊണ്ടു പോവുകയും ഫിഷ് ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നു. രക്തം വരാതെ കുട്ടിയെ കൊല്ലണമെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ടാങ്കിൽ മുക്കി കൊന്നത്. എന്നാൽ മന്ത്രവാദി മലയാളി ആണെന്ന് സൂചനയുണ്ട്.