headerlogo
recents

കോവിഡ്‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ നരേന്ദ്രമോദി ചിത്രം മാറ്റാനാവശ്യ‌പ്പെട്ട‌യാൾക്ക് ഒരു ലക്ഷം രൂപ പിഴ

ഹർജിക്ക്‌ പിന്നിൽ പൊതുതാൽപര്യമില്ലെന്നും കോടതി

 കോവിഡ്‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ നരേന്ദ്രമോദി ചിത്രം മാറ്റാനാവശ്യ‌പ്പെട്ട‌യാൾക്ക് ഒരു ലക്ഷം രൂപ പിഴ
avatar image

NDR News

22 Dec 2021 01:57 PM

കൊച്ചി: കോവിഡ്‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന്‌ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. ഹർജിക്കാരന്‌ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ചിത്രമില്ലാതെ കോവിഡ്‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്‌ എടുക്കാൻ കഴിയുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വേണം എന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

         ഹർജിക്ക്‌ പിന്നിൽ പൊതുതാൽപര്യമില്ലെന്നും മറിച്ച് പ്രശസ്‌തി മാത്രമാണ്‌ ലക്ഷ്യമെന്നും കോടതി വിമർശിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പലര്‍ക്കും ഉണ്ടാകാമെങ്കിലും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് നാണിക്കണമെന്ന്‌ ഹൈക്കോടതി ആരാഞ്ഞു.

       പിഴയായി ചുമത്തിയ തുക ആറ്‌ മാസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസ്‌ അതോറിറ്റിയിലേക്ക്‌ അടക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരം ഹര്‍ജികള്‍ കൊണ്ട്‌ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇത്തരം ബാലിശമായ ഹർജികൾ ഒഴിവാക്കാൻ പിഴ ഇടാക്കുന്നത്‌ അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

        കഴിഞ്ഞ ആഴ്‌ച ഹർജി പരിഗണിക്കവെ കോടതി ഹർജിക്കാരനെ രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു.

NDR News
22 Dec 2021 01:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents