ക്രിസ്തുമസ് കരോൾ പത്തു മണിവരെയെന്ന വാർത്ത വ്യാജമെന്ന് കേരള പോലീസ്
കേരളാ പോലീസിൻ്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
തിരുവനന്തപുരം: ക്രിസ്തുമസ് കരോളിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്നത് വാർത്ത വ്യാജമെന്ന് കേരളാ പോലീസ്. അത്തരത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. കേരളാ പോലീസിൻ്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വൈകീട്ട് ആറു മുതൽ രാത്രി പത്തു വരെയാണ് കരോൾ സംഘത്തിന് അനുവദിച്ച സമയമെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി മുന്നോട്ട് വന്നത്. പത്ര മാധ്യമങ്ങളിലൂടെയുംസാമൂഹ്യ മാധ്യമങ്ങളിലൂടെയും ഈ വാർത്ത പ്രചരിക്കുന്നുണ്ട്.
വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്നും പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകി.

