headerlogo
recents

സമൂഹമാധ്യങ്ങളിലെ സൗഹൃദം വിലക്കി; സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതി

മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്.

 സമൂഹമാധ്യങ്ങളിലെ സൗഹൃദം വിലക്കി; സഹോദരനെതിരെ പെണ്‍കുട്ടിയുടെ വ്യാജപീഡന പരാതി
avatar image

NDR News

24 Dec 2021 11:23 AM

മലപ്പുറം: സ്കൂൾ വിദ്യാർത്ഥിനിയായ സഹോദരിയുടെ സമൂഹമാധ്യമങ്ങളിലെ സൗഹൃദങ്ങൾ ചോദ്യം ചെയ്ത ദേഷ്യത്തിൽ സഹോദരനെതിരേ പെൺകുട്ടിയുടെ വ്യാജ പീഡന പരാതി. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്ന്   പരാതി നൽകിയത്. 

              പെൺകുട്ടിക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിച്ച പെൺകുട്ടിയുടെ  സൗഹൃദങ്ങളെ  സഹോദരൻ ചോദ്യം ചെയ്യുകയും  വീട്ടുകാർ മൊബൈൽ ഫോൺ ഉപയോഗം തടയുകയും ചെയ്തു. തുടർന്ന് പെൺകുട്ടി   ചൈൽഡ്ലൈനിന് പരാതി നൽകുകയായിരുന്നു .

     ചൈൽഡ്ലൈൻ  കേസ് പോലീസിന് കൈമാറി.  പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.  പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ വൈരുധ്യം കണ്ടെത്തിയതോടെ സൈക്കോളജിസ്റ്റിന്റെ സഹായം തേടുകയായിരുന്നു.

  പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ    തെളിയുകയും  മനഃശാസ്ത്ര വിദഗ്ധന്റെ സഹായത്തോടെ നടത്തിയ കൗൺസിലിങ്ങിൽ സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങൾ പെൺകുട്ടി തുറന്ന് പറയുകയും ചെയ്തു. ഇത്തരം  വ്യാജ പരാതികൾ വർദ്ധിച്ച്  വരുന്നതിനാൽ ശാസ്ത്രീയമായി കേസ് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നെതന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

NDR News
24 Dec 2021 11:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents