വീണ്ടും വ്യോമാപകടം; വ്യോമസേന യുദ്ധവിമാനം തകർന്നുവീണു
അപകടത്തിൽ പൈലറ്റ് കൊല്ലപ്പെട്ടു
ജയാൽമീർ : വ്യോമസേനാ വിമാനം തകർന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഇന്നലെ രാത്രി 8:30 ഓടെയായിരുന്നു അപകടം. മിഗ് 21 യുദ്ധവിമാനമാണ് തകർന്നു വീണത്.
പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് അപകടമുണ്ടായതെന്ന് ജെയ്‌സാൽമീർ എസ്പി അജയ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. വ്യോമസേനയുടെ ഔദ്യോഗിക ഹാൻഡിലൂടെയാണ്അപകടവിവരം സ്ഥിരീകരിച്ചത്.
പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പരിപാടിക്കിടെയായിരുന്നു അപകടം. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഈ വർഷം മാത്രം നിരവധി മിഗ്-21 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

