ഇരട്ടത്തായമ്പകയിൽ വിസ്മയം തീർത്ത് അഭിരാമിഗോകുൽ നാഥും, കാവ്യതാര ദാമോദരനും
ഇരുവരും കാഞ്ഞില ശ്ശേരി വിനോദ് മാരാ രുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ചു വരുന്നു.

പൂക്കാട്: മേള വിസ്മയം തീർത്ത് പെൺകുട്ടികളുടെ ഇരട്ട തായമ്പക. പ്രസിദ്ധ വാദ്യ കലാകാരൻ കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ ശിക്ഷ ണത്തിൽ അഭ്യസനം പൂർത്തിയാ ക്കിയ അഭിരാമി ഗോകുൽനാഥും, കാവ്യ താര ദാമോദരനുമാണ് അരങ്ങേറ്റം നടത്തിയത്.
കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോൽസവത്തോടനുബ ന്ധിച്ചായിരുന്നു അരങ്ങേറ്റംകുറി ച്ചത്.ജില്ലയിൽ ആദ്യമായാണ് പെൺകുട്ടികളുടെ ഇരട്ടത്തായ മ്പകയ്ക്കൊരു വേദി ഒരുങ്ങിയത്, മാത്രമല്ല നിരവധി മേള ആസ്വാദ കരും ക്ഷേത്രസന്നിധിയിൽ സന്നിഹിതരായിരുന്നു.
കൊല്ലം ഗുരുദേവകോളെജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിനിയായ അഭിരാമി കഴിഞ്ഞ 7 വർഷമായി വിനോദ് മാരാരുടെ കീഴിൽ അഭ്യസനം നടത്തി വരുന്നു. 2016-ൽ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നിന്നാണ് അരങ്ങേറ്റം കഴിഞ്ഞത്.
കാവ്യ താര അഞ്ച് വർഷമാ യിവിനോദ്മാരാരുടെ കീഴിൽ അഭ്യസനം നടത്തുന്നു. ബാലുശ്ശേരി സംസ്കൃകൃത കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് 2018-ൽ പുതിയകാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് അരങ്ങേറ്റം കുറിച്ചത്.