കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന
രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരാമെന്നും മുന്നറിയിപ്പ്

ന്യൂയോർക്ക് : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെപറ്റി ഓര്‍മപ്പെടുത്തലായി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ കാരണമുള്ള ഭീഷണി വളരെ വലുതാണെന്നും വരാനിരിക്കുന്നത് കോവിഡ് സുനാമിയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം ഓര്‍മപ്പെടുത്തി.
രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയരാമെന്നും ഒരിക്കല്‍ കോവിഡ് വന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചരിച്ചിട്ടും ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാക്‌സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് വര്‍ദ്ധിക്കുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.
വാക്‌സിനേഷനേഷനെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ നേരിടേണ്ടത്തിന്റെ പ്രധാന്യവും അദ്ദേഹം പരാമര്‍ശിച്ചു.