headerlogo
recents

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ

ജനുവരി മൂന്നിനാണ് വാക്സിനേഷൻ ആരംഭിക്കുക

 കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ
avatar image

NDR news

01 Jan 2022 10:33 AM

ഡൽഹി: കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ കോവിൻ പോർട്ടലിൽ തിരഞ്ഞെടുക്കാം. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികൾക്ക് സ്പോട്ട് രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.

       കുട്ടികൾക്ക് വാക്സിൻ രജിസ്ട്രേഷന് വേണ്ടി കാര്യമായ മാറ്റങ്ങളാണ് കോവിൻ പോർട്ടലിൽ വരുത്തിയിട്ടുള്ളത്. ആധാറിനും വോട്ടർ ഐഡി കാർഡിനും പുറമെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാവുന്നതാണ്. സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ്- ഡി, ഭാരത് ബയോടെകിൻ്റെ കോവാക്സിൻ എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്.

      2007 അടിസ്ഥാനവർഷമാക്കിയാണ് വാക്സിനേഷനുള്ള പ്രായപരിധി നിശ്ചയിക്കുന്നത്. ഇത് പ്രകാരം 15 മുതൽ 18 വരെ പ്രായമുള്ള 7 കോടി കുട്ടികൾക്ക് വാക്സിൻ ലഭിക്കും.  https://www.cowin.gov.in എന്ന വെബ്സൈറ്റിലാണ് വാക്സിനേഷനു വേണ്ടി രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.

       വാക്‌സിനേഷനായി കുടുംബാംഗങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്നിനാണ് വാക്സിനേഷൻ ആരംഭിക്കുന്നത്.

NDR news
01 Jan 2022 10:33 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.