headerlogo
recents

വെള്ളക്കാർഡുകാർക്ക് റേഷൻവിഹിതം ഇനി ഏഴുകിലോ

മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല

 വെള്ളക്കാർഡുകാർക്ക് റേഷൻവിഹിതം ഇനി ഏഴുകിലോ
avatar image

NDR News

02 Jan 2022 08:01 AM

ആലപ്പുഴ: പൊതുവിഭാഗം വെള്ള കാർഡുടമകളുടെ റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരി മുതൽ കാർഡൊന്നിന് ഏഴുകിലോ അരി വീതം ലഭിക്കും. ഡിസംബറിൽ ഈ വിഹിതം അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു.

       നീല, വെള്ള കാർഡുകൾക്കുള്ള നിർത്തിവെച്ച സ്പെഷ്യൽ അരിവിതരണവും ഇനി പുനരാരംഭിക്കും. ഈമാസം മൂന്നുകിലോവീതം അരിയാണ് സ്പെഷ്യൽ ഇനത്തിൽ നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് (എൻ.പി.ഐ. കാർഡ്) രണ്ടുകിലോ സ്പെഷ്യൽ അരി 15 രൂപയാണ് നിരക്കിൽ നൽകും.

       ഓരോ റേഷൻകടയിലെയും നീക്കിയിരിപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പെഷ്യൽ അരി വിതരണം ചെയ്യുക. മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല.

       ഏതാനും മാസങ്ങളായി സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറവാണ്. ഇതുമൂലം ടൺകണക്കിനു ഭക്ഷ്യധാന്യം മാസംതോറും മിച്ചം വരുന്നുണ്ട്. റേഷൻ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടിയാണ് പൊതുവിഭാഗം കാർഡുകൾക്ക് കൂടുതലായി നൽകുന്നത്. കോവിഡ് കാലത്ത് ചില ഘട്ടങ്ങളിൽ 98 ശതമാനത്തോളമെത്തിയ റേഷൻ വിതരണം ഇപ്പോൾ 85 ശതമാനത്തിൽ താഴെയെത്തി.

NDR News
02 Jan 2022 08:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents