headerlogo
recents

കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ

ആറുലക്ഷത്തിലേറെ കുട്ടികളാണ് ഞായറാഴ്ച വൈകുന്നേരംവരെ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തത്.

 കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ
avatar image

NDR News

03 Jan 2022 07:15 AM

ന്യൂഡൽഹി: രാജ്യത്ത് പതിനഞ്ച് വയസിനു മുകളിൽ  പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച തുടക്കംകുറിക്കും. 2007-ലോ അതിന് മുമ്പോ ജനിച്ചവർക്കാണ് വാക്സിൻ നൽകുക.  ആറുലക്ഷത്തിലേറെ കുട്ടികളാണ്  ഞായറാഴ്ച വൈകുന്നേരംവരെ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തത്. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കാം.

        വാക്സിനേഷൻ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മണ്ഡവ്യ ഞായറാഴ്ച സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ചർച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് നൽകേണ്ടതെന്നും വാക്സിൻ മാറിപ്പോകില്ലെന്നു ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കുട്ടികൾക്കായി പ്രത്യേകം വാക്സിൻകേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. .

NDR News
03 Jan 2022 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents