സിൽവർ ലൈൻ; വിശദീകരണ യോഗം ഇന്ന് കൊച്ചിയിൽ
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി. രാജീവ് അധ്യക്ഷനാകും

കൊച്ചി: സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കാലത്ത് 11നാണ് യോഗം. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ വിശദീകരണ യോഗമാണിത്.
കൊച്ചി ടിഡിഎം ഹാളിലാണ് ജന സമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ചേരുക. ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുന്നതോടൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് സംശയ നിവാരണവും നടത്തും. യോഗത്തില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കാന്‍ പോകുന്ന സമഗ്രവും ആകര്‍ഷകവുമായ നഷ്ട പരിഹാര പാക്കേജിനെക്കുറിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ആദ്യ യോഗത്തില്‍ തന്നെ മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.