കൈ താങ്ങ് ട്രസ്റ്റ് ആംബുലൻസ് നാടിന് സമർപ്പിച്ചു
സമർപ്പണ കർമം കോഴി ക്കോട് എം.പി. എം. കെ. രാഘവൻ നിർവ ഹിച്ചു.

നരിക്കുനി :കൈത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് പറശ്ശേരി മുക്കി ൻ്റെയും കിരണം ചാരിറ്റബിൾ ട്രസ്റ്റ് പാലങ്ങാടിൻ്റെയും സംയു ക്താ ഭിമുഖ്യത്തിൽ വാങ്ങിയ ആംബു ലൻസ് നാടിനായി സമർപ്പിച്ചു. എം.കെ രാഘവൻ എം.പി ആംബുലൻസ് നാടിന് സമർപ്പിച്ചു.
ആംബുലൻസിലേക്ക് ആവശ്യ മായ മെഡിക്കൽ ഉപകരണങ്ങൾ ഡോ. എം.കെ മുനീർ എം.എൽ.എ കൈമാറി.
ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ വ്യക്തികളേയും വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി നേടിയവരെയും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ സലീം ആദരിച്ചു. പി.കെ മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ.പി രാജേഷ്, റംസീന നരിക്കുനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി പുല്ലങ്കണ്ടി, ജൗഹർ പൂമംഗലം, ജസീല മജീദ്, മൊയ്തി നെരോത്ത്. ഷറീന ഈങ്ങാപ്പാറ യിൽ, പി.ശശീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം കൺവീനർ എം. അബ്ദുൽ ഖാദർ സ്വാഗതവും ഒ.പി. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു