സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ, വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേർക്ക് പ്രവേശനം
സ്‌കൂളുകള്‍ അടയ്ക്കുന്ന തീരുമാനം അടുത്ത യോഗത്തിൽ തീരുമാനിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആക്കി കുറച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തൽക്കാലമില്ല. പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കർശനമാക്കാനും യോഗത്തിൽ തീരുമാനമായി. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാ വധി ഓണ്‍ലൈന്‍ ആക്കാനും നിർദേശമുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യവും യോഗത്തിൽ ചര്‍ച്ച ചെയ്തു. തല്‍ക്കാലം നിയന്ത്രണം വേണ്ടെന്നും അടുത്ത യോഗത്തില്‍ വിശദമായ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനും ധാരണയായി.
കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും.

