കല്ലായിൽ വൻ തീ പിടിത്തം ; മൂന്ന് കടകൾ കത്തി നശിച്ചു
ചക്കുംകടവിൽ ഇന്ന് ഉണ്ടായ വൻ തീ പിടിത്തത്തിൽ കടകൾ കത്തി നശിച്ചു വൈകിട്ട് 3:15 ഓടെയായിരുന്നു അപകടം
കോഴിക്കോട്: കല്ലായി ചക്കുംകടവിൽ ഉണ്ടായ വൻ തീ പിടിത്തത്തിൽ മൂന്ന് കടകൾ കത്തി നശിച്ചു.ഫയർ ഫോഴ്സിന്റെ മൂന്ന് യുണിറ്റുകളെത്തിയാണ് തീ അണച്ചത്. മൂന്ന് കടകൾ പ്രവർത്തിച്ചിരുന്ന പഴക്കമേറിയ കെട്ടിടത്തിനാണ് തീ പിടിച്ചതെന്ന് മീഞ്ചന്ത ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം.
മസാലകളും പച്ചക്കറിയും വിൽക്കുന്ന കട, ഫ്രിഡ്ജ് സർവ്വീസ് സെന്റർ, പഴയ മരം കച്ചവടം ചെയ്യുന്ന കട എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്.
മീഞ്ചന്ത ഫയർ ആന്റ് റെസ്ക് സ്റ്റേഷൻ ഓഫീസർ ബി വർഗീസിന്റെ നേതൃത്വത്തിലാണ് തീ ഇന്ന് മരക്കച്ചവടം നടത്തുന്ന കട മാത്രമാണ് പ്രവർത്തിച്ചത് എന്നതിനാൽ അവിടെ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. പിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കെട്ടിടത്തിന് തൊട്ടു. പിന്നിലായി വീടുകൾ ഉണ്ടായിരുന്നെങ്കിലും തക്ക സമയത്ത് ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ ദുരന്തം ഒഴിവായി

