headerlogo
recents

നടൻ ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കേസിൽ സുപ്രധാനമായ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് പരിശോധന

 നടൻ ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്
avatar image

NDR News

13 Jan 2022 03:08 PM

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്ഡ്. ഇന്ന് രാവിലെയോടെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയത്. അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീട്ടിലും സിനിമ നിർമാണ കമ്പനിയിലും റെയ്ഡ് നടക്കുന്നുണ്ട്.

      നടിയെ ആക്രമിച്ച കേസിലുണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ആലുവയിൽ നിന്നും കൂടുതൽ പോലീസിനെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വീടിന് മുന്നിൽ വിന്യസിച്ചിട്ടുണ്ട്.

      ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ചാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ ഗൂഢാലോചന നടത്തിയതെന്നാണ് എഫ്.ഐ.ആർ. ഇതേത്തുടർന്നാണ് ദിലീപിൻ്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. 

      വീട്ടിൽ പരിശോധന നടത്താനുള്ള കോടതി ഉത്തരവുമായാണ് ആദ്യം ക്രൈംബ്രാഞ്ച് എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. തുടർന്ന് കൂടുതൽ പോലീസുകാർ വീടിനകത്തേക്ക് പ്രവേശിച്ചു. റെയ്ഡിനിടെ ദിലീപിന്റെ സഹോദരിയും വീട്ടിലേക്ക് എത്തിയിരുന്നു.

NDR News
13 Jan 2022 03:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents