headerlogo
recents

പ്രശസ്ത കവി എസ്‌ രമേശൻ അന്തരിച്ചു

കവി, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു

 പ്രശസ്ത കവി എസ്‌ രമേശൻ അന്തരിച്ചു
avatar image

NDR News

13 Jan 2022 04:47 PM

കൊച്ചി : പ്രശസ്ത കവി എസ്‌ രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. കൊച്ചിയിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീണാണ് അന്ത്യം. പ്രഭാഷകൻ, കവി എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചു.

       പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ വൈസ് പ്രസിഡന്റ്‌ , എറണാകുളം പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്‌, കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ സ്ഥാനങ്ങൾ വഹിച്ചു. 1966 മുതൽ 2001 വരെ മന്ത്രി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ അഡീഷണൽ ചുമതലയുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനം നടത്തിയിട്ടുണ്ട്.

       മഹാരാജാസ് കോളേജിലാണ് ബി എ, എം എ പഠനം പൂർത്തിയാക്കിയത്. പിന്നീട് എറണാകുളം ലോ കോളേജിൽ നിയമ പഠനം. എസ്‌ എൻ കോളേജിൽ പ്രൊഫസറായിരുന്ന ഡോ:ടി പി ലീലയാണ് ഭാര്യ.

NDR News
13 Jan 2022 04:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents