നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; സാക്ഷികളെ വിസ്തരിക്കാൻ ഹൈകോടതി അനുമതി
പത്തു ദിവസത്തിനകം സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈകോടതി അനുമതി നൽകി. പ്രോസിക്യൂഷൻ അപ്പീൽ കോടതി അംഗീകരിച്ചു. എട്ട് സാക്ഷികളെയാണ് വിസ്ഥരിക്കുക. പുതിയ അഞ്ച് സാക്ഷികളെയും വിസ്തരിക്കും. മൊഴി നൽകാതെ മാറി നിന്ന സാക്ഷികളും മൊഴി രേഖപ്പെടുത്തും.
പത്തു ദിവസത്തിനകം കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും കോടതി വിധിച്ചു. പ്രതികളുടെ കസ്റ്റമർ ആപ്ലിക്കേഷൻ ഫോം പരിശോധിക്കാനും അനുമതി നൽകി. ദിലീപിൻ്റെ ഫോൺ രേഖകളും കോടതി വിളിച്ച് വരുത്തും.
സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ്റെ ആവശ്യം ദിലീപിൻ്റെ അഭിഭാഷകൻ എതിർത്തിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ പരാതിയിന്മേൽ ദിലീപിനെ ചോദ്യം ചെയ്തേക്കും.