മന്ത്രി ആർ ബിന്ദുവിനെ പ്രൊഫസറാക്കാൻയൂജിസി ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരവ് റദ്ദാക്കണമെന്നവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി

കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസ്സർ പദവി നൽകാനായി യൂജിസി ചട്ടങ്ങൾ ലംഘിച്ചതായി പരാതി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉത്തരവ് റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകി.
സർവീസിൽ നിന്ന് വിരമിച്ച കോളേജ് അധ്യാപകർക്കു കൂടി പ്രൊഫസ്സർ പദവി അനുവദിക്കാനാണ് സർവകലാശാല യുജിസി ചട്ടങ്ങൾ ലംഘിച്ചതെന്നാണ് ആരോപണമുയർന്നത്. യൂജിസി ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണ് കാലിക്കറ്റ് വിസി ഉത്തരവിറക്കിയത്.2018-- ലെ യുജിസി റഗുലേഷൻ 6.3(v) വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമാണ് പ്രൊഫസ്സർ പദവിക്ക് അർഹതയുള്ളത്.
യുജിസി ചട്ടപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാവണം ഇൻറർവ്യൂ നടത്തി പ്രൊഫസ്സർ പദവി ശുപാർശ ചെയ്യേണ്ടതെന്നും വ്യവസ്ഥയുണ്ട്. എന്നാൽ യൂജിസി റെഗുലേഷൻ ഭേദഗതി കൂടാതെ അതേപടി നടപ്പാക്കികൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുന്നത് കേരള സർവകലാശാല നിരാകരിച്ച സാഹചര്യത്തിലാണ് വിരമിച്ചവർ ക്കുകൂടി പ്രൊഫസ്സർ പദവി അനുവദിക്കാനുള്ള കാലിക്കറ്റ് ഉത്തരവ്. അതെ സമയം സർവീസിൽ തുടരുന്ന അർഹതയുള്ള അധ്യാപകരെ മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവിക്ക് പരിഗണിക്കാ നാവും. മന്ത്രി ആർ.ബിന്ദു കാലിക്കറ്റ് യൂണിവേഴ്സിറ്റിയു ടെ കീഴിലുള്ള ശ്രീ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായിരിക്കെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതി നായി 2021മാർച്ചിൽ ഔദ്യോഗിക പദവിയിൽ നിന്ന് സ്വയം വിരമിച്ചത്.