കോവിഡ് വ്യാപനം ; പി.എസ് സി പരീക്ഷകൾ മാറ്റിവെച്ചു
ഫെബ്രുവരി ഒന്ന് മുതൽ 19 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതൽ 19 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.
ജനുവരി 27 മുതൽ ഫെബ്രുവരി 18 വരെ സംസ്ഥാനത്തൊട്ടാകെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖവും എറണാകുളം റീജിയണൽ ഓഫീസിൽ 27-ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചു.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്ന് പി.എസ്.സി. അറിയിച്ചു. എന്നാൽ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേയ്ക്ക് ഫെബ്രുവരി 4-ാം തീയതിയിലെ ഒഎംആർ പരീക്ഷ മാറ്റമില്ലാതെ തന്നെ നടക്കുന്നതാണ്.