headerlogo
recents

കാസർകോട് ദേശീയ പതാക ഉയർത്തിയതിൽ വീഴ്ച; പതാക ഉയർന്നത് തല കീഴായി

മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത പരിപാടിയിലാണ് വീഴ്ച സംഭവിച്ചത്

 കാസർകോട് ദേശീയ പതാക ഉയർത്തിയതിൽ വീഴ്ച; പതാക ഉയർന്നത് തല കീഴായി
avatar image

NDR News

26 Jan 2022 11:40 AM

കാസർകോട്: ജില്ലാ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയത് തല കീഴായി. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായരീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്യുകയുമുണ്ടായി. 

     മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ മാത്രമാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. പിന്നീട് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയായിരുന്നു.

      കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഇവർക്കാർക്കും വീഴ്ച സംഭവിച്ചത് മനസിലായിരുന്നില്ല. അവധിയിലായ ജില്ലാ കളക്ടർ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിരുന്നില്ല

NDR News
26 Jan 2022 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents