ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ; ഒപ്പ് ശേഖരണം ആരംഭിച്ചു
ദേശീയതല ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു

എറണാകുളം: കൃഷിക്ക് മാന്യത കർഷകന് പരിരക്ഷ കാർഷിക മേഖലയിൽ കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയായ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ (എഫ്. എ. ഒ.ഐ.) നേതൃത്വത്തിൽ കൃഷിക്ക് മാത്രമായി ഒരു ബഡ്ജറ്റ് വേണം എന്നാവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രി, കേന്ദ്ര കൃഷി വകുപ്പ് മന്ത്രി എന്നിവർക്ക് ഒരു ലക്ഷം ഒപ്പ് സമർപ്പിക്കാൻ തീരുമാനമായി.
പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ഏറണാകുളം ശിക്ഷക് സദൻ ഹാളിൽ ഹൈബി ഈഡൻ എംപി നിർവഹിച്ചു. എഫ്. എ. ഒ. ഐ. ദേശീയ പ്രസിഡന്റ് ഡോ: സ്റ്റീഫൻ പാനികുളങ്ങര, ജനറൽ സെക്രട്ടറി ഐ. കെ. എം. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.