headerlogo
recents

ഖത്തറിൽ കുളിമുറിയിൽ നാദാപുരം സ്വദേശിനി ഷോക്കേറ്റ് മരിച്ച നിലയിൽ

വാട്ടർ ഹീറ്ററിൽ നിന്നും ഷോക്കേറ്റതാണെന്ന് ലഭിക്കുന്ന വിവരങ്ങൾ

 ഖത്തറിൽ കുളിമുറിയിൽ നാദാപുരം സ്വദേശിനി ഷോക്കേറ്റ് മരിച്ച നിലയിൽ
avatar image

NDR News

27 Jan 2022 03:12 PM

കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ - ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈരിനെ(28) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 

      ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. 

     മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർ നടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ, ഐദ ഖദീജ, ഐദിൻ ഉസ്മാൻ.

NDR News
27 Jan 2022 03:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents