headerlogo
recents

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സ ലഭ്യമാകും

തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ എന്നിവയുമായി ചേർന്നാണ്‌ പദ്ധതി

 സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സ ലഭ്യമാകും
avatar image

NDR News

29 Jan 2022 08:43 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സൗകര്യം ഒരുക്കി. ആകെ 24 ആശുപത്രികളിലാണ് സൗകര്യം ഒരുക്കിയത്. തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ എന്നിവയുമായി ചേർന്നാണ്‌ പദ്ധതി നടപ്പിലാക്കുക. 

      കീമോതെറാപ്പി, അനുബന്ധ ചികിത്സ എന്നിവയ്‌ക്കായി ഇനി എല്ലാ ജില്ലകളിലും സൗകര്യമുണ്ടാകും. ആർസിസിയിലും മെഡിക്കൽ കോളേജുകളിലും ലഭിച്ചിരുന്ന അതേ ചികിത്സ ഈ കേന്ദ്രങ്ങളിലും ലഭ്യമാകും. റീജ്യണൽ ക്യാൻസർ സെന്ററുകളിലെ ഡോക്ടർമാരുമായി സംവദിക്കുന്നതിനായി ആശുപത്രികളിൽ വാട്‌സാപ്‌ ഗ്രൂപ്പും രൂപീകരിച്ചു. ഇതിലൂടെ രോഗികളുടെ വിവരം, ചികിത്സ തുടങ്ങിയവ ചർച്ചചെയ്‌ത്‌ വിദഗ്ധ ചികിത്സ ലഭ്യമാക്കും.

      തിരുവനന്തപുരം, ആലപ്പുഴ, പാല, എറണാകുളം, മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട് ബീച്ച്ജില്ലാ ആശുപത്രി: കൊല്ലം, മാവേലിക്കര, കോട്ടയം, കോഴഞ്ചേരി, തൊടുപുഴ, പാലക്കാട്, തിരൂർ, നിലമ്പൂർ, കണ്ണൂർ, തലശേരി, കാഞ്ഞങ്ങാട്.താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി: പുനലൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ഒറ്റപ്പാലം, കഞ്ചിക്കോട് ഇസിഡിസി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സ ഒരുക്കുന്നത്.

NDR News
29 Jan 2022 08:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents