കോഴിക്കോട്ട് ലോറിക്ക് നേരെ അജ്ഞാതരുടെ ആക്രമണം,ഡ്രൈവര്‍ക്ക് പരിക്ക്
ബൈക്കുകളിലായെത്തിയ സംഘം ലോറി പിന്തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ചു

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് റോഡില്‍ ബീവറേജസ് ലോഡുമായി എത്തിയ ലോറിക്ക് നേരെ ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ലോറി പിന്തുടര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി അടിച്ച് തകര്‍ക്കുകയും ചെയ്തു.ആക്രണണത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല.
ഗോവയില്‍ നിന്നും പത്തനം തിട്ടയ്ക്ക് പോകുകയായിരുന്ന ലോറിക്ക് നേരെയാണ് ആക്രമണമുണ്ടായത്.എന്താണ് ഇങ്ങനെയൊരു പ്രകോപനത്തിന് കാരണമെന്നറിയില്ലെന്ന് ലോറി ഡ്രൈവര്‍ ആശിഖ് പറഞ്ഞു. ലോഡില്‍ നിന്ന് കുപ്പികളൊന്നും നഷ്ടമാകാത്തതിനാല്‍ മോഷണ ശ്രമമല്ലെന്നാണ് കണക്കാക്കുന്നത്.സംഭവമറിഞ്ഞ് പോലീസ് ഇന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.