കേന്ദ്ര ബജറ്റ് ഇന്ന്; ഇക്കുറിയും കടലാസ് രഹിത ബജറ്റ്
ബജറ്റ് ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ലഭ്യമാക്കും

ഡൽഹി: ഇത്തവണത്തെ കേന്ദ്രബജറ്റ് ഇന്ന് ലോക്സഭയിൽ. രാവിലെ 11-നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റവതരണം ഇത്തവണയും കടലാസ് രഹിതമായിരിക്കും. ബജറ്റ് ഓൺലൈൻ മുഖേനയും മൊബൈൽ ആപ്പ് വഴിയും ലഭ്യമാക്കും. സാമ്പത്തിക സർവേയും ഡിജിറ്റലായാണ് നൽകിയിട്ടുള്ളത്.
സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. കാര്യപരിലാടികളിൽ നിന്നും ചോദ്യോത്തരവേള, ശൂന്യവേള എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ബജറ്റ് അവതരണത്തിനു ശേഷം സഭ ബുധനാഴ്ച രാവിലെയോടെ പിരിയും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച ബുധനാഴ്ച ആരംഭിക്കും. നാലുദിവസത്തേക്കാണ് ചർച്ചയ്ക്ക് ഫെബ്രുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും.
ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും പുതുതായി രൂപം നൽകിയ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കും. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉൾപ്പെടെ 14 രേഖകളാണ് ഇതിലൂടെ ലഭ്യമാകുക.