headerlogo
recents

കെ റെയിലിന് തൽകാലം അനുമതിയില്ലെന്ന് കേന്ദ്രം

പദ്ധതി ഡിപിആർ അപൂർണമെന്നും വിശദീകരണം

 കെ റെയിലിന് തൽകാലം അനുമതിയില്ലെന്ന് കേന്ദ്രം
avatar image

NDR news

02 Feb 2022 06:07 PM

ഡൽഹി: കെ-റെയിലിന് തത്കാലം അനുമതി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ. കെ. പ്രേമചന്ദ്രൻ എംപി, കെ. മുരളീധരൻ എംപി എന്നിവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് വിശദീകരണം. 

     കേരളം നൽകിയ ഡിപിആർ അപൂർണമാണെന്നും സാങ്കേതികമായും സാമ്പത്തികമായും പദ്ധതി പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ വിശദീകരണം. പദ്ധതിയിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല.

       പദ്ധതി ഡിപിആറിൽ ടെക്നിക്കൽ ഫീസിബിലിറ്റി ടെസ്റ്റ് റിപ്പോർട്ട് ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കേണ്ട റെയിൽവേ, സ്വകാര്യ ഭൂമിയുടെ കണക്കുകളും ഉൾപ്പെട്ടിട്ടില്ല. റെയിൽവേ ബോർഡിന് അയച്ച റിപ്പോർട്ടിൽ അലൈൻമെൻ്റ് പ്ലാൻ, റെയ്ൽവേ ക്രോസിങ് ഇവ ഉൾപ്പെട്ടില്ലെന്നുമാണ് വിശദീകരണം. ഇത്തരം കാര്യങ്ങളിൽ പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

NDR news
02 Feb 2022 06:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents