വാട്ട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ; ഡിലീറ്റ് ഫോർവൺ സംവിധാനത്തിൽ മാറ്റം
ഓപ്ഷനിൽ സമയപരിധി വർധിപ്പിക്കാനാണ് തീരുമാനം
വാഷിങ്ടൺ: വാട്ട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഡിലീറ്റ് ഫോർ എവരിവൺ ഓപ്ഷനിലാണ് മാറ്റം വരുത്തുക. അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയപരിധിയാണ് വർദ്ധിപ്പിക്കുന്നത്. സമയപരിധി രണ്ടു ദിവസവും പന്ത്രണ്ട് മണിക്കൂറുമായി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇപ്പോൾ ഒരു മണിക്കൂറും എട്ടുമിനുട്ടും 16 സെക്കന്റും മാത്രമാണ് ഈ സംവിധാനത്തിൻ്റെ സമയ പരിധി.
തെറ്റായ സന്ദേശം ഡിലീറ്റ് ചെയ്യാൻ കൂടുതൽ സമയം ലഭിക്കുമെന്നത് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്. പുതിയ അപ്പ്ഡേഷനിൽ ഈ സംവിധാനം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വീഡിയോ, ടെക്സ്റ്റ്, ഇമേജ് തുടങ്ങി അയക്കുന്ന സന്ദേശം അബദ്ധത്തിൽ മറ്റുള്ളവരിലേക്കോ ഗ്രൂപ്പുകളിലേക്കോ എത്തുകയാണെങ്കിൽ ഡിലീറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിലീറ്റ് ഫോർ എവരി വൺ. നേരത്തെ നവംബറിൽ ഡിലീറ്റ് ഫോർ ഇവരി വൺ ഓപ്ഷൻ ഏഴുദിവസമായി ദീർഘിപ്പിക്കാൻ വാട്ട്സ്അപ്പ് ആലോചിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

