ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്കയയ്ക്കും
ഫോണുകൾ കോടതിയിൽ തുറന്നു പരിശോധിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കാൻ കോടതി ആവശ്യപ്പെട്ടു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ച ആറുഫോണുകളാണ് പരിശോധനക്കായി തിരുവനന്തപുരത്തെക്ക് അയക്കുക.
ഫോണുകൾ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പ്രതിഭാഗം കോടതിയിൽ എതിർത്തിരുന്നു. മജിസ്ട്രേറ്റ് കോടതി പ്രതിഭാഗത്തിൻ്റെ ആവശ്യം അംഗീകരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ആറു ദിവസത്തിന് ശേഷമായിരിക്കും ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുക.
വധ ഗൂഡാലോചനയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഈ ഫോണുകളിൽ നിന്ന് ലഭിക്കുച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോണിലൂടെ നടത്തിയിട്ടുള്ള ചാറ്റുകൾ, കോൾ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കും.