കേരളത്തിന് നിരാശ; ഇത്തവണയും എയിംസില്ല
പുതുതായി 22 എയിംസിനാണ് അനുമതി നൽകിയത്
ഡൽഹി: രാജ്യത്ത് 22 എയിംസിന് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി. 14 സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് എയിസ് അനുവദിച്ചത്. യുപിയിലും ജമ്മുകാശ്മീരിലും രണ്ട് എയിംസ് വീതമാണ് അനുവദിച്ചത്. എന്നാൽ കഴിഞ്ഞ എട്ടുവർഷമായി എയിംസിനായി കേരളം കാത്തിരിക്കുന്ന കേരളത്തിന് നിരാശ മാത്രം. എയിംസിനുള്ള സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയെങ്കിലും ഈ ബജറ്റിലും കേരളത്തിൽ എയിംസ് അനുവദിച്ചില്ല. തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻഖ മാണ്ഡവ്യ ഇതുസംബന്ധിച്ച് സഭയിൽ മറുപടി നൽകിയത്. പുതുതായി അനുവദിച്ച 22 എയിംസിൽ ആറെണ്ണം പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്ന് 2015-ൽ തന്നെ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന് മാറി മാറി വരുന്ന ബാറ്റുകളിൽ കേരളം പ്രതീക്ഷയർപ്പിച്ചെങ്കിലും നാളിതുവരെ അനുകൂലമായ നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപ്പ (കെഎസ്ഐഡിസി) ഉടമസ്ഥതയിലുള്ള 200 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഇതിനായി കണ്ടെത്തിയിരുന്നു. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലും സ്ഥലം കണ്ടെത്തി സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഇതേക്കുറിച്ചൊരു പ്രഖ്യാപനവും ഉണ്ടായില്ല.
കോഴിക്കോട്ട് കിനാലൂരിൽ കെഎഡിയുടെ 200 ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം അറിയിച്ചിരുന്നു. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി ബറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും പാലിക്കപ്പെട്ടില്ല. കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് പോകേണ്ടിവരില്ല. 2000 കോടിയാണ് എയിസ് നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.

