headerlogo
recents

മാര്‍ച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

കൗൺസിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

 മാര്‍ച്ച് 12 ന് നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു
avatar image

NDR News

04 Feb 2022 12:28 PM

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.

 ഇപ്പോൾ നീറ്റ് പി.ജി കൗൺസിലിങ്  നടക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക്   ഉണ്ടാകാവുന്ന ബുദ്ധിമുട്ട്  മുൻകൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതൽ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.


  പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സർക്കാർ പരീക്ഷ മാറ്റിയത്. കൗൺസിലിങ് നടക്കുന്നതും കോവിഡ് വ്യാപനവും പരിഗണിച്ചാണ് പരീക്ഷ മാറ്റുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

NDR News
04 Feb 2022 12:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents