ഫെയ്‌സ്‌ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളിൽ ഇടിവ്
18 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇടിവ് സംഭവിക്കുന്നത്

കലിഫോർണിയ: ഫെയ്‌സ്‌ബുക്കിന്റെ പ്രതിദിന ഉപയോക്താക്കളിൽ ഇതാദ്യമായി ഇടിവ്. പ്രവർത്തനം ആരംഭിച്ച് 18 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിൽ ഇടിവ് സംഭവിക്കുന്നത്.
ഡിസംബറിൽ അവസാനിച്ച മൂന്നുമാസ കാലയളവിൽ ഉപയോക്താക്കളുടെ എണ്ണം 192.90 കോടിയായി കുറഞ്ഞതായാണ് ഫെയ്‌സ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ നെറ്റ്‌വർക്‌സ് അറിയിച്ചത്. ഏകദേശം ഒരു ദശലക്ഷത്തോളം പ്രതിദിന യൂസര്‍മാരെയാണ് ഫേസ്ബുക്കിന് നഷ്ടമായത്. ആഗോളതലത്തില്‍ രണ്ട് ബില്യണ്‍ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്.
മെറ്റയുടെ ഓഹരിയിൽ 20 ശതമാനത്തിൻ്റെ ഇടിവാണ് സംഭവിച്ചത്. യുവ ഉപയോക്താക്കൾ മറ്റ് സമൂഹമാധ്യമങ്ങളിലേക്ക് മാറിയതാണ് തിരിച്ചടിയാതെന്ന് ഫെയ്‌സ്‌ബുക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.