ലോക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ നടപ്പാക്കി തുടങ്ങി;പരിശോധിക്കാന്‍ പോലീസ് സംഘം
തുടര്‍ച്ചയായ മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്ന് കാലത്ത് മുതല്‍ ആരംഭിച്ചു. തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി റോഡില്‍ പോിലീസ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
പുറത്തിറങ്ങുന്നവര്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ഔദ്യോഗിക യാത്രകള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ യാത്രാ രേഖകള്‍ കയ്യില്‍ കരുതിയെങ്കില്‍ മാത്രമേ ആനുവദിക്കുകയുള്ളൂ.
കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ മാത്രമാണുണ്ടാവുക. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ക്ക് ഇരുപത് പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ട്.സംസ്ഥാനത്ത് ഇന്നലെ 33,538 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 3,52,399 പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 5,18,481 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 57,740 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.