കോഴിക്കോട്ട് വിവാഹ ദിവസം വധു ജീവനൊടുക്കിയ സംഭവത്തില്‍ തുടർ അന്വേഷണത്തിന് പോലീസ്
വരനെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് നീക്കം
കോഴിക്കോട്: കാളാണ്ടിത്താഴത്ത് നവവധു വീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വരനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും ചേവായൂർ പോലീസ് അറിയിച്ചു.
വിവാഹ തലേന്ന് വരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ അറിയിച്ചത്. 'എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല' എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണം.
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിൻ്റെ മകൾ മേഘ(30)യെയാണ് ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

