ചെറോട് മലയിൽ അകപ്പെട്ട ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി
മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമായി ഉള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
തിരുവനന്തപുരം : പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ ട്രെക്കിങ്ങിനിടെ പാറയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരുമായി ഉള്ള കൂടി കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടികളും നിർത്തി വയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
മലമ്പുഴയിലെ ചെറാട് മലയിൽ അപകടത്തിൽപെട്ട ബാബുവിനെ അതി സാഹസികമായാണ് ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. പാറകെട്ടിൽ 600 അടിഉയരത്തിലാണ് ബാബു അകപ്പെട്ടത്. നാല്പത് മണിക്കൂറിലേറെയാണ് ഭക്ഷണമോ ജലമോ ഇല്ലാതെ കഴിയേണ്ടി വന്നത്.
ബാംഗ്ലൂരിൽ നിന്നുമുള്ള 30 അംഗ സംഘവും ഊട്ടി വെല്ലിങ്ടണിൽ നിന്നുള്ള പതിനഞ്ച് അംഗ സംഘവുമാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

