മയക്കുമരുന്ന് ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍
ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്

കൊച്ചി : കൊച്ചിയില്‍ മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയില്‍.ഹോട്ടലില്‍ മുറിയെടുത്ത് വില്‍പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. എക്സൈസും കസ്റ്റംസും ചേര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഗ്രാന്റെ കാസ ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടികൂടിയത്. 60 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഇതിന് ലക്ഷങ്ങള്‍ വിലവരും .സംഘത്തിന്റെ മൂന്നു വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.