കനത്തമഴയും മണ്ണിടിച്ചിലും ; ബ്രസീലിൽ മരണം നൂറ് കടന്നു
സ്ഥലത്ത് എൺപതോളം വീട് തകർന്നു

ബ്രസീൽ : ബ്രസീലിൽ റിയോ ഡി ജനീറോയിലെ പെട്രോപോളിസിൽ കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവർ നൂറുകടന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ സേന രക്ഷാപ്രവർത്തനം തുടരുകയാണ്.
24 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പ്രതിരോധസേന ട്വിറ്ററിൽ കുറിച്ചു. 35 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് എൺപതോളം വീട് തകർന്നു.കോടി രൂപയുടെ നാശനഷ്ട്ടം ഉണ്ടായി.