കുടിവെള്ളം ഒരുക്കാൻ ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം
നടക്കാവ് വണ്ടിപ്പേട്ട സ്റ്റാൻറിലെ ഓട്ടോ തൊഴി ലാളികളാണ് സഹായഹസ്തവുമായി വന്നത്.

കോഴിക്കോട്: എടക്കാട് യൂണിയൻ എ.എൽ.പി സ്കൂളിൽ വണ്ടിപ്പേട്ട ഓട്ടോ കൂട്ടായ്മയുടെ നേതൃത്വ ത്തിൽ കുടിവെള്ളത്തിനായി സംവിധാനം ഒരുക്കി. നടക്കാവ് വണ്ടിപ്പേട്ട സ്റ്റാൻറിലെ ഓട്ടോ തൊഴി ലാളികളാണ് സഹായഹസ്തവു മായി വന്നത്.
ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ പ്രണവിന് വെള്ളം കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികളും രക്ഷിതാക്കളു മായ സജീവ്, ഷിജിത്ത് കുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എ. ജി. ദീപ നന്ദി പറഞ്ഞു.