തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിൽ
മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടിവി ഷിഹാബാണ് പോലീസ് പിടിയിലായത്.
മലപ്പുറം: അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയിലായി. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടിവി ഷിഹാബാണ് പോലീസ് പിടിയിലായത്.
പ്രതിക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുണ്ട്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്ന പ്രതി തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിക്കുകയായിരുന്നു.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച് തളർന്നു കിടക്കുന്ന അമ്മയെ അമ്മയെ പരിചരിക്കുന്നതും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ മകളാണ്. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇവർ പീഡനത്തിരയായിരുന്നു. അന്ന് ഭയം കാരണം പരാതി നൽകിയിരുന്നില്ല. പൊലീസ് കേസെടുത്തതോടെ അയൽക്കാരെ വിളിച്ച് സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി
ഭീഷണിപ്പെടുത്തിയിരുന്നു.

